ആർസിഇപി കരാറും ഇന്ത്യയുടെ പിന്മാറ്റവും

ലോകത്തെ വലിയ സ്വതന്ത്ര്യ വ്യാപാര കരാറും ഇന്ത്യയുടെ പിന്മാറ്റവും


ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര്യ വ്യാപാര കരാറായ (Free Trade Agreement) മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (Regional Comprehensive Economic Partnership) പതിനഞ്ച് ഏഷ്യാ-പസഫിക് രാജ്യങ്ങൾ ഒപ്പുവെച്ചു. ഈ മാസം 15-ന് വിയറ്റ്നാം ആതിഥേയത്വം വഹിച്ച ആസിയാൻ വെർച്ച്വൽ സമ്മിറ്റിലാണ് കരാർ ഒപ്പിട്ടത്. കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ താഴെപ്പറയുന്നവയാണ്.
(1) ഓസ്ട്രേലിയ
(2) ബ്രൂണെ
(3) കംബോഡിയ
(4) ചൈന
(5) ഇന്തോനേഷ്യ
(6) ജപ്പാൻ
(7) ലവോസ്
(8) മലേഷ്യ
(9) മ്യാൻമർ
(10) ന്യൂസിലാന്റ്
(11) ഫിലിപ്പീൻസ്
(12) സിംഗപ്പൂർ
(13) ദക്ഷിണ കൊറിയ
(14) തായ്ലന്റ്
(15) വിയറ്റ്നാം 

ഏറ്റവും വലിയ കരാർ

ആർസിഇപി കരാറിന്റെ ഭാഗമായ പതിനഞ്ച് രാജ്യങ്ങളിലെ 220 കോടിയിലധികം ഉപഭോക്താക്കളാണ്  കരാറിന്റെ പരിധിയിൽ വരുക. അതായത് ലോക ജനസംഖ്യയുടെ മൂന്നിലൊന്നും ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നും കരാറിന്റെ ഭാഗമാകുമെന്നർത്ഥം. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിെന്റെ (Gross Domestic Product) മുപ്പത് ശതമാനവും ഈ രാജ്യങ്ങളുെടെ സംഭാവനയാണ്. ഇതോടെ ഈ രാജ്യങ്ങൾ ഏറ്റവും വലിയ സ്വതന്ത്ര്യ വ്യാപാര മേഖല (Free Trade Area) ആയി മാറുകയാണ്.

ഇന്ത്യയുടെ പിന്മാറ്റം

പത്ത് ആസിയാൻ (ASEAN) രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളും ഉൾപ്പെടുന്ന ഒരു സ്വതന്ത്ര്യ വ്യാപാര മേഖല സൃഷ്ടിക്കുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം. ഈ രാജ്യത്തിൽ ഒരു സംയോജിത വിപണി സൃഷ്ടിക്കുന്നതിലൂടെ ഉൽപ്പന്നങ്ങളും സേവനങ്ങളും (Goods and Services) മേഖലയിലുടനീളം എളുപ്പത്തിൽ ലഭ്യമാകുന്നു. 

ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാൽ കരാറിൽ നിന്ന് പിന്മാറുകയാണെന്ന് 2019 നവംബറിൽ ഇന്ത്യ പ്രഖ്യാപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാതെ കരാറിന്റെ ഭാഗമാകില്ലെന്ന് ഇത്തവണയും ഇന്ത്യ നിലപാെടെടുത്തു. 

സേവന-നിക്ഷേപ മേഖലകൾ ഇന്ത്യക്കായി തുറക്കാൻ ചില രാജ്യങ്ങൾ വിമുഖത കാണിക്കുന്നുവെന്നതാണ് പിന്മാറ്റത്തിന് കാരണമായി ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. കരാറിൽ ഒപ്പുവെക്കുന്നതോടെ ചൈനയിൽ നിന്നും കാർഷിക-ഉൽപാദന മേഖലയിൽ നിന്ന് കുത്തൊഴുക്കുണ്ടാക്കുന്നത് ആഭ്യന്തരവിപണിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ നിന്ന് പാൽ-പാലുൽപ്പന്നങ്ങൾ എത്തുന്നതും തിരിച്ചടിയാകും. കൂടാതെ കൊവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന 'ആത്മനിർഭർ ഭാരത് അഭിയാൻ ' ആഭ്യന്തര ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് താനും.

ആശങ്കകൾ പരിഹരിക്കപ്പെട്ടാൽ ഏതു ഘട്ടത്തിലും  കരാറിന്റെ ഭാഗമാകാമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും  കരാറിന്റെ ഭാഗമാകാമെന്ന വ്യവസ്ഥ നിശ്ചയിച്ചാണ് കരാർ നിലവിൽ വരുന്നത്.






Reactions

Post a Comment

0 Comments